യുക്രെയ്നിലെ സിവിലിയന്‍ കേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 25 മരണം

യുക്രെയ്നിലെ സിവിലിയന്‍ കേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ സപൊറീഷ്യയിലാണ് വാഹനവ്യൂഹത്തിന് നേരെ ഷെല്‍ ആക്രമണമുണ്ടായത്. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എല്ലാവരും സിവിലിയന്മാരാണ്. അതിനിടെ റഷ്യന്‍ അധിനിവേശ പ്രദേശമായ സപൊറീഷ്യയിലെ ക്രെംലിന്‍ അനുകൂല ഉദ്യോഗസ്ഥന്‍ ആക്രമണത്തിന് പിന്നില്‍ യുക്രെയ്ന്‍ ആണെന്ന് കുറ്റപ്പെടുത്തി.

റഷ്യയോട് കൂട്ടിച്ചേര്‍ക്കാനായി കഴിഞ്ഞ ആഴ്ച ഹിതപരിശോധന നടത്തിയ നാല് പ്രദേശങ്ങളിലൊന്നാണ് സപൊറീഷ്യ. മറ്റൊരു സംഭവത്തില്‍ റഷ്യയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ യുക്രെയ്നിയന്‍ പ്രദേശമായ കേഴ്സണില്‍ മോസ്കോ നിയമിച്ച ഉദ്യോഗസ്ഥന്‍ യുക്രെയ്ന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അദ്ദേഹം താമസിച്ചിരുന്ന വീടിന് മേല്‍ റോക്കറ്റ് പതിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *