എ.എഫ്.സി അണ്ടര്‍ 20 യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി

എ.എഫ്.സി അണ്ടര്‍ 20 ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് വീണ്ടും തോല്‍വി. ഞായറാഴ്ച രണ്ടാം മത്സരത്തില്‍ ആസ്ട്രേലിയ ഇന്ത്യയെ 4-1ന് തകര്‍ത്തു.

വിജയം പ്രതീക്ഷിച്ച്‌ കളത്തിലിറങ്ങിയ ഇന്ത്യയെ തുടര്‍ച്ചയായ ഗോളുകളിലൂടെ ആസ്ട്രേലിയ മുക്കിക്കളഞ്ഞു. അലി സബാഹ് അല്‍ സലീം സ്റ്റേഡിയത്തില്‍ മത്സരം ആരംഭിച്ച്‌ 11ാം മിനിറ്റില്‍തന്നെ ആസ്ട്രേലിയ ഇന്ത്യന്‍ വലയില്‍ ബാളെത്തിച്ചു.

ആസ്ട്രേലിയക്കുവേണ്ടി കൗളാണ് ആദ്യ ഗോള്‍ നേടിയത്. 31ാം മിനിറ്റില്‍ യുംനാനിലൂടെ ആസ്ട്രേലിയക്ക് രണ്ടാം ഗോളും ലഭിച്ചു. ഇതോടെ വിജയത്തിനായി ഉണര്‍ന്നുകളിച്ച ഇന്ത്യ ജി. സിങ്ങിലൂടെ 62ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി പ്രതീക്ഷ നിലനിര്‍ത്തി. എന്നാല്‍ 86ാം മിനിറ്റില്‍ സെഗാസിസിലൂടെ ആസ്ട്രേലിയ മൂന്നാംഗോളും നേടി ലീഡുയര്‍ത്തി.

എക്സ്ട്രാടൈമിന്റെ ആദ്യത്തില്‍ കാപുറ്റോയിലൂടെ നാലാംഗോളും നേടി ആസ്ട്രേലിയ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചൊവ്വാഴ്ച ഇന്ത്യ കുവൈത്തിനെ നേരിടും. ഇന്ത്യന്‍ ടീമിന് വിജയാശംസകളുമായി നിരവധി മലയാളികള്‍ അടക്കമുള്ളവര്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *