പാലോട് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. പരിക്കേറ്റ ഭാര്യ മാതാവ് എസ്ത (60)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജീവനൊടുക്കാൻ ശ്രമിച്ച വെള്ളനാട് സ്വദേശി ഷിബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാത്രി ഒൻപതിന് പാലോട്കരിമന്‍കോട് ലക്ഷം വീട് കോളനിയിലാണ് സംഭവം നടന്നത്.
മദ്യപിച്ച് സ്ഥിരം വഴക്കുണ്ടാക്കുന്ന പ്രകൃതമാണ് ഷിബുവിനെന്ന് പോലീസ് പറയുന്നു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിബുവിന്‍റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് തടയാനെത്തിയ എസ്തയുടെ തലയില്‍ വെട്ടേല്‍ക്കുകയായിരുന്നു. പിന്നാലെ വാടക വീട്ടിലെത്തി ഷിബു ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.














