ധോണിയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി

നാട്ടുകാരെ വിറപ്പിച്ച്‌ ധോണിയിലെ ജനവാസ
മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. ചേലക്കാട് ചൂലിപ്പാടത്താണു കൃഷിയിടത്തില്‍ കഴിഞ്ഞദിവസം രാത്രി ഏഴ് മണിയോടെ കാട്ടാനയിറങ്ങിയത്.

തെങ്ങും കവുങ്ങും ഉള്‍പ്പെടെ കൃഷിനശിപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കാടിറങ്ങി നാടുവിറപ്പിച്ച കൊമ്ബനാന പി.ടി-7 കൂട്ടിലായതിന്റെ പിറ്റേന്നാണ് അടുത്ത കൊമ്ബന്റെ വരവ്.

പത്മനാഭന്‍ എന്നയാളുടെ തോട്ടത്തിലാണ് ആന എത്തിയത്. പിടി സെവനെ മയക്കുവെടി വയ്ക്കുമ്ബോള്‍, ഒപ്പമുണ്ടായിരുന്ന മോഴയാന ആണോ എന്നാണ് നാട്ടുകാരുടെ സംശയം. ആര്‍ആര്‍ടി എത്തി ആനയെ കാട്ടിലേക്ക് തിരികെ കയറ്റി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *