മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി

മലപ്പുറം താനൂർ ഒട്ടുംപുറത്ത് നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി. മാനഹാനി ഭയന്നാണ് കൊലപാതകമെന്നും പ്രതി മൊഴി നൽകി. ഒറ്റയ്ക്കാണ് മാതാവ് കൃത്യം ചെയ്തതെന്നും മാതാവ് ജുമൈലത്തിന്റെ മൊഴി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി
ഈ മാസം 24നാണു ഒട്ടും പുറം സ്വദേശി ജുമൈലത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. 27നു ഡിസ്ചാർജ് ആയ ശേഷം വീട്ടിലെത്തിയ ജുമൈലത്ത് കുഞ്ഞിനെ ബക്കറ്റ്‌റിൽ വെള്ളം നിറച്ച ശേഷം മുക്കി കൊലപെടുത്തുകയായിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ഉമ്മയും മറ്റു മൂന്നു മക്കളും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷമായിരുന്നു ക്രൂര കൃത്യം. തുടർന്ന് മുറ്റത്തു കഴിച്ചിട്ടു.

ഒന്നര വർഷത്തോളമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. ഇതിനിടയിൽ ഗർഭിണി ആയ കാര്യം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുഞ്ഞുണ്ടായ കാര്യം പുറത്തറിഞ്ഞാൽ ഉണ്ടാകുന്ന നാണക്കേട് ഭയന്നാണ് കൊലപ്പെടുത്താൻതീരുമാനിച്ചതെന്നു യുവതി പോലീസിനോട് പറഞ്ഞു.ഇന്ന് രാവിലെ യുവതിയെ സംഭവ സ്ഥലത്ത് എത്തിചായിരുന്നു പോലീസിന്റെ പരിശോധന.

പൊലീസിന് കുഞ്ഞിനെ കുഴിച്ചു സ്ഥലം പ്രതി കാണിച്ചു കൊടുത്തു. തുടർന്ന് മൃതദേഹം പുറത്തെടുത്തു. സംഭവത്തിൽ മാറ്റാരുടെയെങ്കിലും സഹായം യുവതിക്ക് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. താനൂർ സിഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു
പോലീസ് അന്വേഷണം. പിന്നാലെ യുവതിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *