ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് നിർദേശം

ആദായനികുതിവകുപ്പ് റിട്ടേൺ ഫയൽ ചെയ്യാൻ ബിനോയ് കോടിയേരിക്ക് നിർദേശം. ബിനോയ് കോടിയേരിയുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി. ആദായനികുതി വകുപ്പിന്റെ തുടർച്ചയായ നോട്ടിസുകൾക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഹർജി ഇന്നു പരിഗണിച്ചു.

2015 –2016 മുതൽ 2021–2022 വരെയുള്ള ഇൻകംടാക്സ് റിട്ടേണുകൾ, ബാലൻസ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവ ഹാജരാക്കാനാണു തുടരെയുള്ള നോട്ടിസുകളിൽ നിർദേശം നൽകിയിരിക്കുന്നത്. 6 വർഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകൾ റീ ഓപ്പൺ ചെയ്യാൻ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *