ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച്‌ മുസ്ലിം യുവാവിനെ നഗ്നനാക്കി അടിച്ചുകൊന്നു


ന്യൂഡല്‍ഹി ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച്‌ മുസ്ലിം യുവാവിനെ നഗ്നനാക്കി അടിച്ചുകൊന്നു. രാംഗഡ് ജില്ലയിലെ സിക്നി ഗ്രാമത്തിലാണ് സംഭവം.ജരിയോ ഗ്രാമത്തിലെ താമസക്കാരനായ ഷംഷാദ് അൻസാരിയാണ് (45) കൊല്ലപ്പെട്ടത്. ഒറ്റപ്പെട്ട സ്ഥലത്തുവച്ച്‌ ഏതാനും പേര്‍ അൻസാരിയെ ആക്രമിക്കുകയായിരുവെന്നാണ് വിവരം.


ആക്രമണ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. അൻസാരി മുമ്ബ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടയാളാണെന്നും പൊലീസ് അധികൃതര്‍ പറഞ്ഞു.ആള്‍ക്കൂട്ട ആക്രമണങ്ങളുടെ പേരില്‍ കുപ്രസിദ്ധമായ ജാര്‍ഖണ്ഡില്‍ നാലു വര്‍ഷത്തിനിടെ 14 പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്.




Sharing is Caring