ന്യൂ ജെഴ്സി : റെസ്‌ലിംഗ് എന്‍റര്‍ടെയ്ന്‍മെന്‍റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്ബ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു.36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്.ഡബ്ല്യു ഡബ്ല്യു ഇ ചീഫ് കോണ്ടന്റ് ഓഫിസര്‍ ട്രിപ്പിള്‍ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.
‘WWE ഹോള്‍ ഓഫ് ഫേമര്‍ മൈക്ക് റോട്ടണ്ടയില്‍ നിന്ന് വന്ന ഫോണ്‍ കോളാണ് വിൻഡ്ഹാം റോട്ടണ്ട അതവാ ബ്രേ വയറ്റ് അന്തരിച്ചെന്ന ഇക്കാര്യം അറിയിച്ചത്’- ട്രിപ്പിള്‍ എച്ച് കുറിച്ചു.ഡബ്ല്യു ഡബ്ല്യു ഇ ചാമ്ബ്യൻഷിപ്പ്, ഡബ്ല്യു ഡബ്ല്യു ഇ യൂണിവേഴ്‌സല്‍ ചാമ്ബ്യൻഷിപ്പ്, ഡബ്ല്യു ഡബ്ല്യു ഇ റോ ടാഗ് ടീം ചാമ്ബ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റര്‍, ഡബ്ല്യു ഡബ്ല്യു ഇ ഇയര്‍ എൻഡ് അവാര്‍ഡ് – മികച്ച പുരുഷ റെസ്ലര്‍ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്














