കണ്ണൂ‍ർ വിമാനത്താവളത്തിൽ ഒരു കിലോയിൽ അധികം സ്വർണവുമായി കാസർകോട് സ്വദേശി കസ്റ്റംസ് പിടിയിൽ


കണ്ണൂ‍ർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കിലോയിൽ അധികം സ്വർണവുമായി കാസർകോട് സ്വദേശി കസ്റ്റംസ് പിടിയിൽ.ഗൾഫിൽ നിന്ന് വ്യാഴാഴ്ച്ച പുലർച്ചെയുള്ള വിമാനത്തി തലത്തിയ കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു.


62 ലക്ഷം രൂപ വരുന്ന 1041 ഗ്രാം സ്വർണമാണ് ദേഹത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കവേ പിടികൂടിയതെന്നും കസ്റ്റംസ് അറിയിച്ചു. ഷഫീഖിനെ ചോദ്യം ചെയ്തതിനു ശേഷം എയർപോർട്ട് പൊലീസിന് കൈമാറി. ഓണം സീസൺ തുടങ്ങിയതിന്റെ ഭാഗമായി സ്വർണക്കടത്ത് തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.




Sharing is Caring