ഇടുക്കി ജില്ലയിലെ ആദിവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യ കിറ്റില്‍ നിരോധിച്ച വെളിച്ചെണ്ണ കണ്ടെത്തി.വിതരണം ചെയ്തിരിക്കുന്നത് കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ പാക്കറ്റാണ്. ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് ഇത്.
മായം കലര്‍ന്ന നിരോധിത വെളിച്ചെണ്ണയായ ഇത് ഭക്ഷണം പാകം ചെയ്യാനുപയോഗിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുയർന്നു. ആദിവാസി ഏകോപന സമിതിയും ഐ ടി ഡി പിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.