സൗബിന്‍ നായകന്‍ ‘ഇല വീഴാ പൂഞ്ചിറ’; ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

പ്രശസ്ത തിരക്കഥാകൃത്ത് ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇല വീഴാ പൂഞ്ചിറ’.

ജോസഫിനും നായാട്ടിനും ശേഷം ഷാഹി കബീര്‍ ആദ്യമായി ചെയ്യുന്ന ചിത്രമാണിത്. ഡോള്‍ബി വിഷന്‍ 4കെ എച്ച്‌ഡിആറില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. സൗബിനാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശത്താണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ശബ്ദത്തിനും വിഷ്വലുകള്‍ക്കും ഒപ്പം വളരെ പ്രാധാന്യമുള്ളതും പ്രേക്ഷകര്‍ക്ക് ഒരു പുതിയ ദൃശ്യവും ശ്രവണാത്മകവുമായ അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരു ചിത്രമാണിത്.

സൗബിന്‍ ഷാഹിര്‍, സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കപ്പേള’എന്ന ചിത്രത്തിന് ശേഷം കഥാസ് അണ്‍ടോള്‍ഡിന്‍്റെ ബാനറില്‍ വിഷ്ണു വേണു ആണ് ചിത്രം നിര്‍മിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *