കമല്‍ഹാസന്റെ വിക്രം 400 കോടി ക്ലബ്ബില്‍ പ്രവേശിച്ചു

കമല്‍ഹാസന്റെ വിക്രം ചിത്രം ഓരോ ദിവസവും ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.25-ാം ദിവസത്തെ ആഘോഷങ്ങള്‍ക്ക് മുന്നോടിയായി, ചിത്രം 400 കോടി ക്ലബ്ബില്‍ പ്രവേശിച്ചു.

ലോകേഷ് കനകരാജാണ് ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്തിരിക്കുന്നത്.കമല്‍ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് വിക്രമിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒന്നിലധികം ഭാഷകളിലായി ജൂണ്‍ 3 ന് ചിത്രം തിയേറ്ററുകളില്‍ എത്തി.

ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒരു ഹൈ-ഒക്ടെയ്ന്‍ ആക്ഷന്‍ ത്രില്ലറാണ് വിക്രം.രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *