‘ഇഹു’; ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം

കോവിഡ് വകഭേദമായ ഒമൈക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റൊരു വകഭേദം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇഹു എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന പുതിയ വകഭേദത്തിന് ഇഹു എന്ന് പേര് നല്‍കിയിരിക്കുന്നത്.

അതേ സമയം ഫ്രാന്‍സില്‍ ഒഴികെ മറ്റെവിടെയും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തിന് കീഴില്‍ ഇത്തരം ഒരു വകഭേദം ലേബല്‍ ചെയ്യുകയോ ചെയ്തിട്ടില്ല.ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ പോയി തിരിച്ചെത്തിയ ആളിലാണ് ഫ്രാന്‍സില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ദക്ഷിണ ഫ്രാന്‍സിലെ 12 പേരിലും ഇഹു സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമൈക്രോണിനെക്കാള്‍ രോഗവ്യാപനശേഷി കൂടുതലുള്ള വകഭേദമാണ് ഇഹു എന്നാണ് വിലയിരുത്തല്‍. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ കണ്ടെത്തിയിരിക്കുന്ന ഈ വകഭേദത്തിന് ആദ്യത്തെ കോവിഡ് വകഭേദത്തില്‍ നിന്നും 46 തവണ ജനിതക മാറ്റം സംഭവിച്ചിട്ടുണ്ട്.

എല്ലാ സമയത്തും നിരവധി പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, എന്നാല്‍ അവ കൂടുതല്‍ അപകടകരം ആകണമെന്നില്ല. ഒരു വകഭേദത്തെ കൂടുതല്‍ അറിയപ്പെടുന്നതും അപകടകരവുമാക്കുന്നത് യഥാര്‍ത്ഥ വൈറസിനെ അപേക്ഷിച്ച് അതിന്റെ വ്യാപിക്കാനുള്ള ശേഷിയും മ്യൂട്ടേഷനുകളുടെ എണ്ണവുമാണ് എന്ന് പ്രശസ്തനായ എപ്പിഡെമിയോളജിസ്റ്റ് എറിക് ഫീഗല്‍-ഡിംഗ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ 24 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് എടുത്ത സാമ്പിളിലാണ് ഒമൈക്രോണ്‍ വേരിയന്റ് കണ്ടെത്തിയത്. അതിനുശേഷം, ഇത് 100 ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *