ഏഴാം ദിവസം നെഗറ്റീവായാല്‍ ജോലിക്ക്​ ഹാജരാകണം; ഉത്തരവിറങ്ങി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, പൊ​തു​മേ​ഖ​ല, സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ കോ​വി​ഡ് ക്വാ​റ​ന്‍​റീ​ന്‍ സ്‌​പെ​ഷ​ല്‍ കാ​ഷ്വ​ല്‍ ലീ​വ് ഏ​ഴു​ദി​വ​സ​മാ​ക്കി ഉ​ത്ത​ര​വ്. പോ​സി​റ്റീ​വാ​യ​വ​രും പ്രാ​ഥ​മി​ക സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള ജീ​വ​ന​ക്കാ​രും പൊ​തു​അ​വ​ധി ഉ​ള്‍​പ്പെ​ടെ ഏ​ഴു​ദി​വ​സം ക​ഴി​ഞ്ഞ് ടെ​സ്​​റ്റ്​ ചെ​യ്ത് നെ​ഗ​റ്റീ​വാ​യാ​ല്‍ ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക​ണം. ആ​രോ​ഗ്യ​വ​കു​പ്പി​​െന്‍റ​യോ ത​ദ്ദേ​ശ വ​കു​പ്പി​​െന്‍റ​യോ സാ​ക്ഷ്യ​പ​ത്ര​ത്തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക അ​വ​ധി അ​നു​വ​ദി​ക്കും.

പ്രാ​ഥ​മി​ക സ​മ്ബ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ വ​ന്ന​യാ​ള്‍ മൂ​ന്നു​മാ​സ​ത്തി​നി​ടെ കോ​വി​ഡ് മു​ക്ത​നാ​യ​താ​ണെ​ങ്കി​ല്‍ ക്വാ​റ​ന്‍​റീ​ന്‍ വേ​ണ്ട. ഇ​വ​ര്‍ കോ​വി​ഡ് നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടും ഓ​ഫി​സി​ല്‍ ഹാ​ജ​രാ​കു​ക​യും രോ​ഗ​ല​ക്ഷ​ണം ക​ണ്ടാ​ല്‍ ഉ​ട​ന്‍ ചി​കി​ത്സ തേ​ടു​ക​യും വേ​ണം. കോ​വി​ഡ് മൂ​ര്‍​ച്ഛി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടേ​ണ്ടി വ​രു​ന്ന​വ​ര്‍​ക്ക് ആ​ശു​പ​ത്രി രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ചി​കി​ത്സ കാ​ല​യ​ള​വ് മു​ഴു​വ​ന്‍ പ്ര​ത്യേ​ക അ​വ​ധി അ​നു​വ​ദി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *