ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

കൊച്ചി: രാജ്യത്തെ പ്രീമിയം ബ്രാന്‍ഡുകളില്‍നിന്നും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍നിന്നുമുള്ള ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന ബാങ്കിംഗ് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ‘ഉത്സവകാല ഓഫറുകള്‍ (ഫെസ്റ്റീവ് ബോണാന്‍സ)’ ലഭിക്കുന്ന പദ്ധതി ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു. സൗജന്യങ്ങള്‍, ക്യാഷ് ബാക്ക്, കിഴിവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഈ പദ്ധതി അനുസരിച്ച് ആനുകൂല്യങ്ങള്‍ ഈ ഉത്സവകാലത്തു മുഴുവന്‍ ലഭ്യമാകും.

ഇലക്ട്രോണിക്സ്, ഗാഡ്ജറ്റുകള്‍, ആഗോള ആഡംബര ബ്രാന്‍ഡുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പലചരക്ക്, ഓട്ടോമൊബൈല്‍, ഫര്‍ണിച്ചര്‍, യാത്ര, ഡൈനിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യങ്ങള്‍ ലഭിക്കും.

ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര, പേടിഎം, ബിഗ്ബാസ്ക്കറ്റ്, ഗ്രോഫേഴ്സ്, സുപ്രര്‍ ഡെയ്ലി പെപ്പര്‍ഫ്രൈ, ജിയോമാര്‍ട്ട്, മേക്ക്മൈട്രിപ്പ്, സാംസംഗ്, എല്‍ജി, ഡെല്‍, സ്വിഗ്ഗി, സൊമാറ്റോ, ഇസിഡൈനര്‍, ത്രിഭോവന്ദാസ് ഭീംജി സവേരി (ടിബിഇസഡ്) തുടങ്ങിയ ആകര്‍ഷകമായ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡുകളില്‍ ഉള്‍പ്പെടുന്നു.

ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, കാര്‍ഡ്ലെസ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താമെന്ന് ഐസിഐസിഐ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പറഞ്ഞു. ഇതോടൊപ്പം ബാങ്ക് നല്‍കുന്ന ഇളവുകളും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കിംഗ് ഉത്പന്നങ്ങളില്‍ നിരവധി സൗജന്യങ്ങളാണ് ഐസിഐസിഐ ബാങ്ക് ഈ ഉത്സവകാലത്തു പ്രഖ്യാപിച്ചിട്ടുള്ളത്. ഭവന വായ്പയുടെ പലിശ 6.7 ശതമാനം മുതല്‍ ആരംഭിക്കുമ്പോള്‍ പ്രോസസിംഗ് ഫീസ് 1100 രൂപ മുതലാണ്. ഉദാരമായ വാഹന വായ്പ, ഇരുചക്രവാഹന വായ്പ, തത്സമയ വ്യക്തിഗതവായ്പ, കണ്‍സ്യൂമര്‍ വായ്പ എന്നിവയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്‍ണ്ട്. എട്ടുവര്‍ഷംവരെ കാലാവധിയുള്ള വായ്പകള്‍ ലഭിക്കും. ഉപയോഗിച്ചകാറുകള്‍ വാങ്ങുന്നതിന് 10.5 ശതമാനം മുതല്‍ ആകര്‍ഷകമായ പലിശനിരക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നിലവലുള്ള കാര്‍ വായ്പയ്ക്ക് ടോപ്പ് അപ്പ് ലോണ്‍ ലഭ്യമാണ്. ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ 50 ലക്ഷം രൂപ വരെ ഇന്‍സ്റ്റാ ഒഡി എന്‍റര്‍പ്രൈസസ് വായ്പയും ഐസിഐസിഐ ബാങ്കേതര ഇടപാടുകാര്‍ക്ക് 15 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ഉപയോഗിക്കുന്ന തുകയ്ക്ക് പലിശ അടച്ചാല്‍ മതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *