വിക്കറ്റ് കീപ്പറുമാർക്ക് പണിയുമായി പുതിയ നിയമം അവതരിപ്പിച്ച് ഐസിസി


അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പുതിയ നിയമം അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അത് ഡിആർഎസ് സാങ്കേതികവിദ്യയിലെ പഴുതുകൾ മുതലെടുക്കുന്നതിൽ നിന്ന് വിക്കറ്റ് കീപ്പർമാരെ തടയും. അടുത്തിടെ, മിക്ക ടീമുകളും കാണിച്ച അതിബുദ്ധിയുടെ ഫലമായിട്ടാണ് പുതിയ നിയമം നിലവിൽ വരുന്നത്. അവിടെ കീപ്പർമാർ എടുക്കുന്ന അനാവശ്യ മുൻ‌തൂക്കം എടുത്ത് കളയുകയാണ് പുതിയ നിയമം.


സ്പിന്നറുമാർ പന്തെറിയുമ്പോൾ എൽ ബി ക്യാച്ച് ഉൾപ്പടെ ഉള്ള കാര്യത്തിൽ സംശയം വരുമ്പോൾ ഡി ആർ എസ് എടുക്കാതിരിയ്ക്കാൻ കീപ്പറുമാർ ബെയ്‌ൽസ്‌ തട്ടി മാറ്റുന്നത് പതിവ് ആയിരുന്നു.പ്രവർത്തിയുടെ ഫലമായി അനാവശ്യമായ സ്റ്റംപിംഗ് അപ്പീലുകൾ പിറക്കുമായിരുന്നു. ഇത് അമ്പയറുമാരെ തീരുമാനം മൂന്നാം അമ്പയർക്ക് വിടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു . ടീമുകൾ ആകട്ടെ തങ്ങളുടെ റിവ്യൂ സേവ് ചെയ്യും. എന്നിരുന്നാലും, ഏറ്റവും പുതിയ സംഭവങ്ങളിൽ, റൂൾ മാറ്റത്തോടെ, മൂന്നാം അമ്പയർക്ക് ക്യാമറയിൽ സൈഡ് വ്യൂ കാണാൻ മാത്രമേ കഴിയൂ. ഇത് സ്റ്റമ്പിംഗ് അപ്പീലിനുള്ള വിധി വ്യക്തമാക്കും.


2023-ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലക്‌സ് കാരി ഡി ആർ എസ് ഉപയോഗിക്കാതെ ഇത്തരം പ്രവർത്തികൾ ധാരാളമായി നടത്തിയിരുന്നു,. ഇത് സമയം കളയുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു.2023 ഡിസംബർ 12-ന് ഈ നിയമം നിലവിൽ വന്നു. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി മുന്നിൽ ഉള്ളത്.“ പുതിയ നിയമത്തിൽ സ്റ്റമ്പിങ് മാത്രമേ പരിശോധിക്കാൻ സാധിക്കു. ടീമുകൾ ഒരു അപ്പീലിലൂടെ ഒരുപാട് കാര്യങ്ങൾക്ക് വിധി നോക്കുന്ന രീതി മാറ്റം വരും. ക്യാച്ച് ഉൾപ്പടെ ഉള്ള കാര്യങ്ങളിൽ സംശയം ഉണ്ടെങ്കിൽ ഇനി ബെയ്‌ൽസ്‌ തട്ടി മാറ്റിയിട്ട് കാര്യമില്ലെന്നു സാരം” Cricbuzz റിപ്പോർട്ട് പ്രസ്താവിച്ചു.



Sharing is Caring