ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം കേരളത്തിലേക്ക് ഫുട്‌ബോള്‍ കളിക്കാനെത്തും


ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീം കേരളത്തിലേക്ക് ഫുട്‌ബോള്‍ കളിക്കാനെത്തും. ജൂലൈ മാസത്തോടെ മെസ്സിപ്പട കേരളത്തിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.’ലയണല്‍ മെസി ഒക്കെ കളിക്കുന്ന അര്‍ജന്റീനയെപ്പോലൊരു ടീം വരുകയെന്നാല്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണ്. അതിനായി ധാരാളം കടമ്പകള്‍ കടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്’, മന്ത്രി പറഞ്ഞു.


അര്‍ജന്റീനയുടെ ഭാഗത്ത് നിന്നും മെയില്‍ വന്നിട്ടുണ്ടെന്നും അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.അര്‍ജന്റീന കേരളത്തിലെത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയില്‍ വലിയ ഊര്‍ജം പകരുമെന്നും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ കളിക്കാനെത്താമെന്നാണ് അര്‍ജന്റീന അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ സമയത്ത് കേരളത്തില്‍ മഴ ഒരു പ്രശ്‌നമാണെന്നും ഈ കാര്യങ്ങളെല്ലാം സംസാരിക്കാന്‍ ഒരു ഫേസ് ടു ഫേസ് ചര്‍ച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാന്‍ സമ്മതമാണെന്ന് അര്‍ജന്റീന കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. എന്നാല്‍ ഇത് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരളത്തിലേക്ക് സ്വാ?ഗതം ചെയ്ത് മന്ത്രി അബ്ദുറഹ്മാന്‍ കത്തയച്ചത്.




Sharing is Caring