ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളാൻ ‘ചൂടുവെള്ളം’

ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും.തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ചൂടുവെള്ളത്തില്‍ അല്‍പ്പം ചെറുനാരങ്ങ പിഴിഞ്ഞ് വെറുംവയറ്റില്‍ കഴിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കാന്‍ സഹായിക്കും.

ഇത് ശരീര പോഷണത്തിനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കും. ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വയറുകളിലെ മസിലുകള്‍ക്ക് ആയാസം പകരാന്‍ ചുടുവെള്ളത്തിന് കഴിയും. ഇതിലൂടെ വേദനയും കുറയും.

ദഹനപ്രക്രിയയിലെ പ്രശ്‌നങ്ങള്‍ പല ഉദരരോഗങ്ങള്‍ക്കും കാരണമാകും. ശരിയായ ദഹനത്തിന് ചൂടുവെള്ളം മികച്ച പരിഹാരമാണ്. പലരും നേരിടുന്ന പ്രശ്‌നമാണ് മലബന്ധം. ശരിയായ ശോതനക്ക് ചൂടുവെള്ളം സഹായകമാണ്. ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തില്‍ കലരുന്ന വിഷാoശങ്ങളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇത്തരം വിഷാoശങ്ങളെ ശരീരത്തില്‍ നിന്ന് പുറംതള്ളാന്‍ ചൂടുവെള്ളത്തിന് സാധിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *