ബിഗ് വിങ് ഉപഭോക്താക്കള്‍ക്കായി 10 വർഷം എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്രോഗ്രാം അവതരിപ്പിച്ച് ഹോണ്ട


കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) സിബി350 ഹൈനസ്, സിബി350ആര്‍എസ് ഉപഭോക്താക്കള്‍ക്കായി എക്സ്റ്റെന്‍ഡഡ് വാറന്‍റി, എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. ബിഗ്വിംഗ് ഉപഭോക്താക്കള്‍ക്കായി വിപ്ലവകരമായ എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്രോഗ്രാമുകള്‍ അവതരിപ്പിച്ചതിലൂടെ വ്യവസായത്തില്‍ മറ്റൊരു കുതിച്ചുചാട്ടമാണ് ഹോണ്ട നടത്തിയത്. ആരംഭ ഓഫര്‍ എന്ന നിലയില്‍ ആദ്യത്തെ 10,000 പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് തീര്‍ത്തും ചെലവില്ലാതെ എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്രോഗ്രാമില്‍ എന്‍റോള്‍മെന്‍റ് ലഭിക്കും. വാഹനം വാങ്ങി 91 ദിവസം മുതല്‍ 9 വര്‍ഷം വരെയുള്ള കാലയളവിനുള്ളില്‍ ഈ എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.


സമഗ്രമായ 10 വര്‍ഷത്തെ വാറന്‍റി കവറേജിന് പുറമേ, ഉടമസ്ഥാവകാശത്തില്‍ മാറ്റം വന്നാലും കൈമാറ്റം ചെയ്താലും റിന്യൂവല്‍ ഓപ്ഷനുകളും പ്രോഗ്രാം ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. നിര്‍ണായകമായ ഉയര്‍ന്ന മൂല്യമുള്ള എഞ്ചിന്‍ ഘടകങ്ങള്‍ക്കും, മറ്റു അവശ്യ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ക്കും എക്സ്റ്റെന്‍ഡഡ് വാറന്‍റി പ്ലസിലൂടെ സമഗ്രമായ കവറേജ് ലഭിക്കും. ഏഴ് വര്‍ഷമായ വാഹനങ്ങള്‍ക്ക് 3 വര്‍ഷത്തെ പോളിസി, എട്ട് വര്‍ഷമായ വാഹനങ്ങള്‍ക്ക് 2 വര്‍ഷത്തെ പോളിസി, ഒന്‍പതാം വര്‍ഷത്തിലെ വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ പോളിസി എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളില്‍ നിന്ന് ബിഗ് വിങ് ഉപഭോക്താക്കള്‍ക്ക് എക്സ്റ്റന്‍ഡഡ് വാറന്‍റി പ്ലസ് പ്രോഗ്രാം തിരഞ്ഞെടുക്കാം. ആദ്യ 10,000 പുതിയ ഹൈനെസ്സ് സി ബി 350 & സിബി350ആർ എസ് ഉപഭോക്താക്കൾക്ക് (2023 ആഗസ്റ്റ് 8 മുതൽ സാധുതയുള്ളത്) ആദ്യം വരുന്നവർക്ക് മുൻഗണന എന്ന അടിസ്ഥാനത്തിൽ നോ കോസ്റ്റ് ഓഫർ ബാധകമല്ല.


സമാനതകളില്ലാത്ത ഉടമസ്ഥത അനുഭവം നല്‍കാനുള്ള അചഞ്ചലമായ പ്രതിബദ്ധത ഹോണ്ടയില്‍ ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയായി നിലകൊള്ളുന്നുവെന്ന് ഇതേകുറിച്ച് സംസാരിച്ച ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു.എക്സ്റ്റെന്‍ഡഡ് വാറന്‍റി, എക്സ്റ്റെന്‍ഡഡ് വാറന്‍റിപ്ലസ് പ്രോഗ്രാമുകള്‍ ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഓപ്ഷനുകള്‍ എല്ലാ ഹൈനസ്, സിബി350ആര്‍സ് മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ക്കും 1,30,000 കിലോമീറ്റര്‍ വരെ അധിക കവറേജ് നല്‍കും. ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള അംഗീകൃത ഹോണ്ട ബിഗ്വിംഗില്‍ ഈ സേവനം ലഭ്യമാവും. 5321 രൂപയാണ് പ്രാരംഭ വില. വാഹനം വാങ്ങിയ വര്‍ഷത്തെ അടിസ്ഥാനമാക്കി വിലയില്‍ വ്യത്യാസമുണ്ടാവും.



Sharing is Caring