സന്യാസി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുള്ളില്‍ വെടിയുതിര്‍ത്ത കേസില്‍ വിചാരണ ഇന്ന്

swami-hemavell സന്യാസി ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനുളളില്‍ വെടിയുതിര്‍ത്ത കേസിന്‍റെ വിചാരണ ഇന്നു തുടങ്ങും. വടക്കന്‍ പറവൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണു കേസ് പരിഗണിക്കുന്നത്.
2008 മേയ് 17ന് ആലുവ പൊലീസ് സ്റ്റേഷനില്‍ വെടിവച്ചതോടെയാണു ഹിമവല്‍ ഭദ്രാനന്ദയ്ക്കു തോക്കു സ്വാമിയെന്ന വിളിപ്പേരു കിട്ടിയത്. ആലുവ അശോകപുരം മനയ്ക്കപ്പടിയിലെ വീട്ടില്‍ സ്വന്തം തലയില്‍ തോക്കു ചൂണ്ടി ആത്മഹത്യയ്ക്കു ശ്രമിച്ച ഹിമവല്‍ ഭദ്രാനന്ദയെ പൊലീസ് അനുനയിപ്പിച്ചു സ്റ്റേഷനിലെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞു സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയായിരുന്നു ഭദ്രാനന്ദവെടിപൊട്ടിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *