. തന്റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചുവെന്ന് മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്. വേണമെങ്കില്‍ രക്തം തരാം, രാജ്യത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചു നിയമസഭയില്‍ നടത്തിയ വിശദീകരണത്തില്‍ ജയരാജന് പറഞ്ഞു. മാധ്യമങ്ങളെ ഉപയോഗിച്ചു പ്രതിപക്ഷം തന്നെ വേട്ടയാടി.
ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍പ്പോലും മാധ്യമങ്ങള്‍ ഇത്രയും വേട്ടയാടിയിട്ടില്ള.താന്‍ നീതിക്കുവേണ്ടിയാണ് പോരാടിയത്. അഭിമാനത്തോടെയാണ് രാജിയെന്നും ജയരാജന് കൂട്ട
ിച്ചേര്‍ത്തു. വ്യവസായവകുപ്പില്‍ അഴിമതി ശക്തമായിരുന്നുവെന്നു പറഞ്ഞ ജയരാജന് മന്ത്രിയായശേഷം ഇതേക്കുറിച്ചു പഠിച്ചു നടപടിയെടുത്തെന്നും അറിയിച്ചു. അഴിമതി
ക്കാര്‍ക്ക് അഴിമതി തുടരാനുള്ള സാഹചര്യമില്ളാതെ വന്നു. നടപടി വന്നപ്പോള്‍ എനിക്ക് ശത്രുക്കളുണ്ടായി. എന്നെ സ്വാധീനിക്കാന്‍ പലരും ശ്രമിച്ചു. എന്നാല്‍ വഴങ്ങിയില്ള. 12 ദ
ിവസമായി മാധ്യമങ്ങള്‍ വേട്ടയാടുകയാണ്. പിന്നില്‍ മാഫിയയാണ്. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ചട്ടവും നിയമവും പാലിച്ചുവെന്നും ജയരാജന് കൂട്ട
ിച്ചേര്‍ത്തു.












