
കൊല്ലം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ആഷിക് ബൈജു, അജ്മൽ അജു, ശരത് മോഹൻ എന്നിവരെ ആക്രമിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.
സംഭവം നടന്ന് 42 ദിവസത്തിനു ശേഷമാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ശ്യാം മോഹൻ, ബ്ലോക്ക് പ്രസിഡന്റുമാരായ വൈശാഖ്, എ.എസ്. സനോഫർ എന്നിവരുടെ മുൻകൂർ ജാമ്യം വിശദവാദം കേട്ട ശേഷം ജസ്റ്റിസ് കൗസർ എടപ്പഗത്ത് തള്ളിയത്.

