വാളയാർ കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റാൻ അനുമതി നൽകി ഹൈക്കോടതി. നിലവിൽ പാലക്കാട് പോക്സോ കോടതിയിൽ നിലനിൽക്കുന്ന കേസാണ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റിയത്. കേസ് മാറ്റണമെന്നാവശ്യപ്പെട്ട് സിബിഐയാണ് കോടതിയെ സമീപിച്ചത്.
സിബിഐയുടെ ആവശ്യത്തിനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മയും ആക്ഷൻ കൗൺസിലും കോടതിയെ സമീപിച്ചിരുന്നു.
കേസ് അട്ടിമറിക്കാനാണ് സിബിഐ നീക്കം എന്നായിരുന്നു ഇവരുടെ ആരോപണം. ഇത് തളളിയാണ് കോടതിയുത്തരവ്. വാളയാറിലെ സഹോദരിമാരുടെ മരണം സംബന്ധിച്ച കേസ് നിലവിൽ സിബിഐയാണ് പുനരന്വേഷിക്കുന്നത്.














