വാര്‍ഡ് പുനര്‍ വിഭജനത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി

Kerala-High-Court-2  കൊച്ചി:പഞ്ചായത്ത് വിഭജന കേസില്‍ സര്‍ക്കാരിന് തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പിലെ സിംഗില്‍ ബഞ്ച് വിധി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തളളി.പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്. ഈ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.പഞ്ചായത്ത് കേസ് വിധിയില്‍ ഡിവിഷന്‍ ബെഞ്ച് ഇടപെടില്ലെന്നും തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനുള്ള അതിര്‍ത്തി നിര്‍ണയത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിക്കാത്തതും ഒരു റവന്യൂ വില്ലേജ് രണ്ട് പഞ്ചായത്തുകളിലാക്കി വിഭജിച്ചതുമാണ് സിംഗിള്‍ ബെഞ്ച് സറ്റേ ചെയ്തത്. ഇതോടെ പഞ്ചായത്തുകള്‍ പലവിധം വെട്ടിമുറിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് അനുകൂലമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് തിരിച്ചടിയേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *