കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: ഉ​ന്ന​ത ഹി​സ്ബു​ൾ‌ ക​മാ​ൻ​ഡ​റെ സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ ഏ​റ്റ​മു​ട്ട​ലി​ല്‍ ഹി​സ്ബു​ള്‍ മു​ജാ​ഹി​ദീ​ന്‍റെ ഉ​ന്ന​ത ക​മാ​ന്‍​ഡ​റെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഏ​റ്റ​വും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ​മാ​രി​ൽ ഒ​രാ​ളാ​യ മെ​ഹ്‌​റാ​സു​ദ്ദീ​ൻ ഹ​ൽ​വാ​യ് എ​ന്ന ഉ​ബൈ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കാ​ഷ്മീ​ർ പോ​ലീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ ഹ​ന്ദ്വാ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. നി​ര​വ​ധി ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യ ഭീ​ക​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തൊ​രു വ​ലി​യ വി​ജ​യ​മാ​ണെ​ന്നും കാ​ഷ്മീ​ർ ഐ​ജി​പി ട്വീ​റ്റ് ചെ​യ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *