മാവ്റിക്ക് 440-ന്റെ വില പ്രഖ്യാപിച്ചു ഹീറോ മോട്ടോകോര്‍പ്പ്

കൊച്ചി: അപ്പര്‍ പ്രീമിയം സെഗ്മെന്റില്‍ നവയുഗത്തിന് തുടക്കം കുറിച്ചു കൊണ്ട് ലോകത്തെ ഏറ്റവും വലിയ സ്‌കൂട്ടര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് മോട്ടോര്‍സൈക്കിളായ മാവ്റിക്ക് 440-ന്റെ ബുക്കിങ്ങ് 2024 ഫെബ്രുവരി 14 മുതല്‍ ആരംഭിച്ചു.

പ്രത്യേക ഹീറോ മോട്ടോകോര്‍പ്പ് ഉപഭോക്തൃ ഔട്ട്ലെറ്റുകളിലും അതേസമയം തന്നെ www.heromotocorp.com സന്ദര്‍ശിച്ചു കൊണ്ട് ഡിജിറ്റലായും ഉപഭോക്താക്കള്‍ക്ക് ഇനി തങ്ങളുടെ മോട്ടോര്‍സൈക്കിളുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഏപ്രില്‍ മുതല്‍ മാവ്റിക്കിന്റെ വിതരണവും ആരംഭിക്കും.

ഈ വര്‍ഷത്തെ ഏറ്റവും അധികം പ്രതീക്ഷിക്കപ്പെട്ട ഈ മോട്ടോര്‍സൈക്കിള്‍ 3 വേരിയന്റുകളിലായി ലഭ്യമാകും – ബെയ്‌സ്, മിഡ്, ടോപ്പ് വേരിയന്റുകള്‍. രാജ്യത്തുടനീളമുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ ഡീലര്‍ഷിപ്പുകളില്‍ നിന്നും ആകര്‍ഷകമായ നിരക്കുകളായ രൂപ 1,99,000/- (ബെയ്‌സ്), രൂപ 2,14,000/- (മിഡ്), രൂപ 2,24,000 (ടോപ്പ്)* നിരക്കുകളില്‍ യഥാക്രമം ലഭ്യമാകും. ഇന്ത്യയിലുടനീളം ഈ വിലകള്‍* എക്‌സ്‌ഷോറൂം നിരക്കുകളാണ്.

ഇതോടൊപ്പം കമ്പനി ‘വെല്‍കം ടു മാവ്റിക്ക് ക്ലബ്ബ് ഓഫര്‍’ കൂടി പുറത്തിറക്കുന്നു. മാര്‍ച്ച് 15-നു മുന്‍പ് മാവ്റിക്ക് 440 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായിരിക്കും ഈ വാഗ്ദാനം ലഭ്യമാവുക. 10,000 രൂപ വിലമതിപ്പുള്ള ആക്‌സസ്സറികളുടേയും മെര്‍ക്കന്റൈസുകളുടേയും ഒരു കസ്റ്റമൈസ് ചെയ്ത മാവ്റിക്ക് കിറ്റ് ആയിരിക്കും ഈ വാഗ്ദാനത്തിന്റെ ഭാഗമായി ലഭിക്കുക.

ഇടത്തരം ഭാരമുള്ള മോട്ടോര്‍സൈക്കിളുകളുടെ സെഗ്മെന്റിലേക്കുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ ചരിത്രം കുറിക്കുന്ന കടന്നുവരവിനെ പ്രതിനിധീകരിക്കുന്നു മാവ്റിക്ക് 440. നവീനതകള്‍ കണ്ടെത്തുവാനും മികവ് പുലര്‍ത്തുവാനുമുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വിളിച്ചോതുന്നത്. ജനുവരി 23-ന് ജയ്പ്പൂരില്‍ ഹീറോ വേള്‍ഡ് 2024-ല്‍ ഏറെ പ്രതീക്ഷകള്‍ക്ക് നടുവില്‍ വെളിപ്പെടുത്തിയ ഈ ഡയനാമിക് മോട്ടോര്‍സൈക്കിള്‍, പ്രകടനത്തിന്റേയും സ്‌റ്റൈലിന്റേയും അത്യാധുനിക സാങ്കേതിക വിദ്യയുടേയും സമാനതകളില്ലാത്ത സമന്വയവുമായാണ് വന്നെത്തുന്നത്.

ഗതാഗതകുരുക്കുകളില്‍ വഴക്കത്തോടെ മുന്നേറുകയും അതേസമയം തന്നെ ദീര്‍ഘദൂര യാത്രകള്‍ക്ക് സുഖം പകരുന്ന തരത്തില്‍ അങ്ങേയറ്റം കരുത്തുമുള്ള ഒരു ശക്തമായ എഞ്ചിനുമായി വന്നെത്തുന്ന മാവ്റിക്ക് 440 പ്രചോദനമേകുന്ന റൈഡിങ്ങ് അനുഭവത്തിന്റെ ഒരു പുതിയ ലോകമാണ് തുറന്നു നല്‍കുന്നത്. തീര്‍ത്തും വ്യത്യസ്തവും ആധുനികവും യുവത്വം തുളുമ്പുന്നതുമായ ഡിസൈനിലൂടേയും സമ്പൂര്‍ണ്ണ മെറ്റല്‍ ബോഡിയിലൂടേയും റോഡുകളില്‍ പൗരുഷത്വത്തിന്റെ സാന്നിദ്ധ്യമായി മാറുകയും ചെയ്യുന്നു അത്.

ഹീറോ മോട്ടോകോര്‍പ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ (സി ഇ ഒ) ശ്രീ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു, “മാവ്റിക്ക് 440-നായി ആകാംഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഇപ്പോള്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചതോടെ ഞങ്ങളുടെ പ്രീമിയം യാത്ര ഫുള്‍ ത്രോട്ടിലില്‍ തുടരുകയാണ്. ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്‌സ് 440-നും കരിസ്മ എക്‌സ്എംആറിനും തൊട്ടു പിറകെ വന്നെത്തുന്ന മാവ്റിക്ക് 440 എന്ന പൗരുഷവും യുവത്വവും തുളുമ്പുന്ന, ആധുനിക റോഡ്‌സ്റ്റര്‍ എന്ന അനുപമമായ സ്ഥാനമുള്ള ഈ മോട്ടോര്‍സൈക്കിള്‍, ഞങ്ങളുടെ പ്രീമിയം മേഖലയിലേക്കുള്ള വിജയ യാത്രയുടെ കുതിപ്പിന് കരുത്തേകും. മോട്ടോര്‍സൈക്കിള്‍ പ്രേമികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് അസാധാരണമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് നല്‍കുവാനുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അടിവരയിടുന്നു ഈ വിശാലമാക്കല്‍ പ്രക്രിയ. ഞങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന പരിഗണനകള്‍ക്കനുസൃതമായി ഉല്‍പ്പന്നങ്ങള്‍ നല്‍കുവാനുള്ള ഞങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് ഇത്.”

മാവ്റിക്ക് 440

ഡിസൈന്‍

മാവ്റിക്ക് 440 ഒരു സ്‌റ്റൈല്‍ ഐക്കണ്‍ തന്നെയാണ് അതിന്റെ രൂപത്തില്‍. മറ്റുള്ളവയില്‍ നിന്നും ഉടനടി തന്നെ തിരിച്ചറിയാന്‍ കഴിയുന്ന അതിന്റെ തനത് രൂപവും എക്സ്പോസ് ചെയ്ത ആർക്കിടെക്ചർ ഫിലോസഫിയോടെ വളരെ വ്യത്യസ്തമായ ബോള്‍ഡും ഉറപ്പാക്കുന്നതുമായ ഡിസൈൻ ആണ് അത് സാധ്യമാക്കിയിരിക്കുന്നത്. ഒരു റോഡ്‌സ്റ്ററിന്റെ സൗന്ദര്യ രൂപങ്ങളെല്ലാം ഒത്തിണങ്ങിയിട്ടുള്ള, അതേസമയം തന്നെ കരുത്തുറ്റ സ്‌റ്റൈലിങ്ങുമുള്ള ഈ മോട്ടോര്‍സൈക്കിള്‍ റോഡുകളില്‍ ആരേയും ആകര്‍ഷിക്കുന്ന സാന്നിദ്ധ്യം നല്‍കുന്നു എന്ന് മാത്രമല്ല, യുവാക്കള്‍ക്കും ഏറെ ഇഷ്ടപ്പെടുന്നതായി മാറും. മസ്‌കുലറായ ഇന്ധനടാങ്ക്, മെറ്റല്‍ സ്‌റ്റൈലിങ്ങ് ബോഡി പാര്‍ട്‌സുകള്‍, ഇന്ററാക്റ്റീവ് ടെലിമാറ്റിക്‌സ് ഉപകരണങ്ങള്‍, വിശാലമായ ഹാന്‍ഡില്‍ ബാറുകള്‍ തുടങ്ങിയ ഐക്കണിക് രൂപഭാവങ്ങള്‍ കൂടുതല്‍ അടുത്ത് നിന്ന് നോക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. എക്‌സോസ്റ്റ് സിസ്റ്റത്തില്‍ നിന്നു ഉണ്ടാകുന്ന തനതായ വ്യത്യസ്ത ശബ്ദവും ഏറെ ആകര്‍ഷകമാണ്. നിങ്ങള്‍ക്ക് മുന്നെ തന്നെ റോഡുകളെ അത് പ്രഭാപൂരിതമാക്കും. റൗണ്ട് എല്‍ ഇ ഡി പ്രൊജക്റ്റര്‍ ഹെഡ്ഡ് ലൈറ്റുകളും പകല്‍ സമയത്ത് ഓടിക്കുമ്പോള്‍ വേണ്ട ലൈറ്റുകളും സ്‌റ്റൈലും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനു വേണ്ടി ഉള്ള ‘ഇന്റലിജന്റ് ഓട്ടോമാറ്റിക് ഹെഡ്ഡ് ലൈറ്റും’ ഈ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതകളാണ്.

കരുത്തും പ്രകടനവും

അതിശക്തമായ മാവ്റിക്ക് 440-ല്‍ ഇലക്‌ട്രോണിക് ഫ്യുവല്‍ ഇഞ്ചക്ഷനോടു കൂടിയ എയര്‍കൂള്‍ഡ്, ഓയില്‍ കൂളര്‍ 2വി സിംഗിള്‍-സിലിണ്ടര്‍ 440 സി സി ‘ടോര്‍ക്ക് എക്‌സ്’ എഞ്ചിനാണ് ഘടിപ്പിച്ചിട്ടുള്ളത്. ഈ ലോങ്ങ്-സ്‌ട്രോക്ക് എഞ്ചിന്‍ 6000 ആര്‍ പി എമ്മില്‍ 27 ബി എച്ച് പി യും 4000 ആര്‍ പി എമ്മില്‍ 36 എന്‍ എം ടോര്‍ക്കും ലഭ്യമാക്കുന്നു. വെറും 2000 ആര്‍ പി എമ്മില്‍തന്നെ 90% ഉയര്‍ന്ന ടോര്‍ക്ക് ലഭ്യമാകും. അതിനാല്‍ നഗരത്തിലും ഹൈവേകളിലും ഒരുപോലെ യാത്ര ചെയ്യുമ്പോള്‍ സുഗമവും ആയാസരഹിതവുമായ യാത്ര ഉറപ്പാകുന്നു.

പ്രകടനത്തിന്റെ കാര്യമെടുക്കുമ്പോള്‍ മാവ്റിക്കിൽ 440-ല്‍ സ്ലിപ്പ്-ഹാന്‍ഡ്-അസിസ്റ്റ് ക്ലച്ചോടു കൂടിയ 6-സ്പീഡ് ട്രാന്‍സ്മിഷന്‍ ആണ് ഉള്ളത്. പ്രത്യേകം രൂപകല്‍പ്പന നല്‍കിയ 0 ഡിഗ്രി സ്റ്റീല്‍ റേഡിയല്‍ പാറ്റേണ്‍ ടയറുകള്‍ അങ്ങേയറ്റം മെലിഞ്ഞ ആംഗിളുകള്‍ വരെ പിന്തുണ ഉറപ്പാക്കുന്നു.

വിട്ടുവീഴ്ച്ചയില്ലാതെ സുഖസൗകര്യം

സുഖസൗകര്യം മനസ്സില്‍ കണ്ടു കൊണ്ട് രൂപം നല്‍കിയ മാവ്റിക്ക് 440-ല്‍ നിവര്‍ന്ന് ഇരുന്ന് ഡ്രൈവ് ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള റോഡ്‌സ്റ്റര്‍ എര്‍ഗണോമിക്‌സാണ് നല്‍കിയിട്ടുള്ളത്. ധാരാളം ഇടമുള്ള സീറ്റ്, കാലുകള്‍ വയ്ക്കാന്‍ ഇഷ്ടം പോലെ സ്ഥലം, പരമാവധിയാക്കിയ ഗ്രാബ്-റെയിലുകള്‍ എന്നിവ ഓടിക്കുന്ന ആള്‍ക്കും കൂടെ ഇരിക്കുന്ന വ്യക്തിക്കും ഒരുപോലെ യാത്ര സുഖപ്രദമാക്കുന്നു. വിശാലമായ ഹാന്‍ഡില്‍ ബാറുകള്‍ സുഖകരമായ ഗ്രിപ്പ് നല്‍കുമ്പോള്‍ നിയന്ത്രണവും വഴക്കവും ഒരുപോലെ മെച്ചപ്പെടുന്നു. ഇതിനുപുറമേ എര്‍ഗണോമിക്കലായി രൂപം നല്‍കിയിട്ടുള്ള റൈഡര്‍ സീറ്റ് 60 എം എം കട്ടിയുള്ള മികവുറ്റ ഫോം ഉള്‍പ്പെടുത്തിയിട്ടുള്ളതാണ്. ഇതെല്ലാം ചേര്‍ന്ന് കാലാതീതമായ സ്‌റ്റൈലിനോടൊപ്പം കരുത്തുറ്റ പ്രകടനവും ചേര്‍ന്നു കൊണ്ടുള്ള സുഖപ്രദമായ അനുഭവം ഉറപ്പാക്കുന്നു.

അതിശക്തമായ 17 ഇഞ്ച് വീലാണ് മുന്‍ഭാഗത്തും പിന്‍ഭാഗത്തും നല്‍കിയിട്ടുള്ളത്. 175 എം എം ഗ്രൗണ്ട് ക്ലിയറന്‍സ് നല്‍കുന്ന ഈ വീലുകള്‍ മാവ്റിക്ക് 440-ന് റോഡില്‍ ഉറപ്പോടെ പിടിച്ചു നില്‍ക്കാനുള്ള കഴിവ് നല്‍കുന്നു. അതിനാല്‍ സുരക്ഷിതമായ ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ള റൈഡ് ഉറപ്പാക്കുന്നു. പ്രത്യേകിച്ച് നഗരങ്ങളില്‍. വീതിയുള്ള ടയറുകള്‍, ട്രെല്ലിസ് ഫ്രെയിം, 43 എം എം വിസ്തൃതിയുള്ള ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍ എന്നിവ സുസ്ഥിരത നിലനിര്‍ത്തുമ്പോള്‍ പ്രീ-ലോഡ് ചെയ്ത 7-സ്‌റ്റെപ്പ് ഇരട്ട ഷോക്‌സുകള്‍ നിയന്ത്രിതവും സുഗമവുമായ റൈഡ് ഉറപ്പാക്കുന്നു. ഉയര്‍ന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്ന ബ്രേക്ക് സംവിധാനം ഫലപ്രദമായ വേഗത കുറയ്ക്കല്‍ ഉറപ്പാക്കുകയും കുറഞ്ഞ ദൂരത്തില്‍ തന്നെ ബ്രേക്ക് പ്രവര്‍ത്തിക്കുന്നത്‌ സാധ്യമാക്കുകയും ചെയ്യുന്നു.

ഇന്ററാക്റ്റീവ് ടെലിമാറ്റിക്‌സ് സവിശേഷതകള്‍

നെഗറ്റീവ് ഡിസ്‌പ്ലേയോടു കൂടിയ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍ പുതിയ ഒരു ലോകമാണ് നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുന്നത്. സുഗമമായ വായന മാത്രമല്ല, മെനു നാവിഗേഷനും പ്രവര്‍ത്തിപ്പിക്കുവാനുള്ള ആശയങ്ങളുമൊക്കെ തീര്‍ത്തും പുതിയ കാര്യങ്ങളാണ് ഇതില്‍. സ്മാര്‍ട്ട് ഫോണ്‍ സവിശേഷതകള്‍ (ഫോണ്‍ ബാറ്ററി സ്റ്റാറ്റസ്, മിസ്ഡ് കോള്‍ അലര്‍ട്ട്, ബ്ലൂടൂത്ത് മെസേജ് അലര്‍ട്ട്), ഇന്‍ കമിങ്ങ് കോള്‍ അലര്‍ട്ട്, ഘട്ടം ഘട്ടമായുള്ള നാവിഗേഷന്‍, ഇന്ധനം കുറവാണെന്ന് സൂചിപ്പിക്കുന്ന ഇന്‍ഡിക്കേറ്റര്‍, ആര്‍ ടി എം ഐ ഡിസ്‌പ്ലേ, കാലിയാക്കുവാനുള്ള ദൂരം സൂചിപ്പിക്കൽ തുടങ്ങിയ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു.

ഇന്റലിജന്റും കണക്റ്റഡുമായ അനുഭവം ഓടിക്കുന്ന വ്യക്തിക്ക് നല്‍കുന്നതിനായി മാവ്റിക്ക് 440 പുതിയ ഒരു നിലവാരം തന്നെയാണ് സൃഷ്ടിക്കുന്നത്. അത്യാധുനിക ഈ-സിം കണക്റ്റിവിറ്റിയാണ് ഇത് നല്‍കുന്നത്. അതാത് സമയത്തുള്ള വിവരങ്ങള്‍, വിദൂരത്തിരുന്നു കൊണ്ടുള്ള നിരീക്ഷണം, കണക്റ്റഡ് 2.0 സാങ്കേതിക വിദ്യയിലൂടെ 35-ലധികം പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ബന്ധം എന്നിവ ഇതിലൂടെ ലഭ്യമാകുന്നു. തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു ഈ-സിം പ്രവര്‍ത്തനം എന്നതിനാല്‍ റൈഡിങ്ങ് അനുഭവം കരുത്തുറ്റതായി മാറുക മാത്രമല്ല, ഇന്റലിജന്റ് കണക്ഷനും ഉറപ്പാകുന്നു.

കളര്‍ സ്‌കീം

മാവ്റിക്ക് 440, 5 വ്യത്യസ്ത നിറങ്ങളില്‍ 3 വേരിയന്റുകളിലായി ലഭിക്കും. ബെയ്‌സ് വേരിയന്റ് ആര്‍ക്ട്ടിക് വൈറ്റിലായിരിക്കും ലഭ്യമാവുക. മിഡ് വേരിയന്റ് 2 നിറങ്ങളില്‍ ലഭിക്കും-സെലസ്റ്റിയല്‍ ബ്ലൂ, ഫിയര്‍ലെസ് റെഡ്ഡ്. ടോപ്പ് വേരിയന്റാകട്ടെ ഫാന്റം ബ്ലാക്ക്, എനിഗ്മ് ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *