കൊച്ചി: ദേശീയ, അന്തര്‍ദ്ദേശീയ പരീക്ഷകളില്‍ മിന്നുന്ന വിജയവുമായി ഐഐസി ലക്ഷ്യയിലെ വിദ്യാർത്ഥികൾ. അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടൻ്റ്സ് (എസിസിഎ) ഡിസംബറിലെ പരീക്ഷയിൽ ദേശീയ ഒന്നാം റാങ്ക് ഉൾപ്പെടെ മൂന്ന് റാങ്കുകളാണ് വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്.

എസിസിഎ എസ്ബിഎൽ പരീക്ഷയിൽ അനാൻ ഫിറോസ് ദേശീയ തലത്തിൽ ഒന്നാം റാങ്കും ആഗോളതലത്തിൽ പത്താം റാങ്കും എസിസിഎ എഫ്.എം പരീക്ഷയിൽ ഫാത്തിമ ഫർസാന ദേശീയതലത്തിൽ മൂന്നാം റാങ്കും ആഗോളതലത്തിൽ പന്ത്രണ്ടാം റാങ്കും കരസ്ഥമാക്കി. എസിസിഎ എ.ടി.എക്സ് പരീക്ഷയിൽ കാർത്തിക് എസ്എസ് ദേശീയതലത്തിൽ മൂന്നാം റാങ്കും ആഗോളതലത്തിൽ പതിമൂന്നാം റാങ്കും സ്വന്തമാക്കി.

81.7 വിജയശതമാനം കൈവരിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യ (ഐഐസി ലക്ഷ്യ)യിലെ 221 വിദ്യാർത്ഥികൾക്ക് എസിസിഎ അഫിലിയേഷൻ ലഭിച്ചു. പരീക്ഷ എഴുതിയ 3197 വിദ്യാർത്ഥികളിൽ 2,613 പേർ വിജയിക്കുകയും ചെയ്തു, ആഗോള വിജയശതമാനത്തേക്കാൾ ഉയർന്നതാണിത്.
മുൻ വർഷങ്ങളിൽ, നോളജ് തലത്തിൽ 98%, നൈപുണ്യ തലത്തിൽ 85%, പ്രൊഫഷണൽ തലത്തിൽ 75% എന്നിങ്ങനെ, തുടർച്ചയായി ദേശീയ-അന്താരാഷ്ട്ര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുന്ന കോമേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടാണ് ഐഐസി ലക്ഷ്യ. ഫലപ്രദമായ പഠന രീതികളും, പഠന സാമഗ്രികളും, സമർപ്പണബോധമുള്ള അധ്യാപകരുടെ പിന്തുണയുമാണ് ഈ സ്ഥിരതയാർന്ന പ്രകടനത്തിന് പിന്നിലെന്ന് ഐഐസി ലക്ഷ്യ മാനേജിങ് ഡയറക്ടർ ഓർവെൽ ലയണൽ പറഞ്ഞു. ഇന്ത്യയിലെ തന്നെ കൊമേഴ്‌സ് വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്ന ഐഐസി ലക്ഷ്യയുടെ 2024 ഏപ്രിലിൽ ആരംഭിക്കുന്ന ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.














