കോടിയേരിയുടെ നിര്യാണത്തിൽ ആദരസൂചകായി മൂന്നിടത്ത് ഇന്ന് ഹർത്താൽ

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തലശേരിയിലാണ് സംസ്‌കാരം.

മൃതദേഹം ഞായറാഴ്ച എയര്‍ ആംബുലന്‍സില്‍ ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിച്ചിരുന്നു. തുടര്‍ന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു. രാവിലെ 10നു കോടിയേരിയുടെ ഭൗതികശരീരം സ്വവസതിയില്‍ എത്തിക്കും. രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം വൈകിട്ട് 3നു കണ്ണൂര്‍ പയ്യാമ്ബലത്ത് സംസ്‌കരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *