‘രാത്രിയും പകലുമില്ലാതെ വാതിലൊക്കെ കുറ്റിയിട്ട് കെടന്നോളി മക്കളെ !’ ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച്‌ ഹരീഷ് പേരടി

ഡി വെ എഫ് ഐകാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പറ്റു‌കയു‌ളളൂ എന്ന് എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോയെന്ന എന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിവാദ പരാമര്‍ശത്തിനെ വിമര്‍ശിച്ച്‌ നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പേരടി ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച്‌ പോസ്റ്റിട്ടിരിക്കുന്നത്. കുളത്തുപ്പുഴയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയില്‍പ്പെട്ട ആരോഗ്യപ്രവര്‍ത്തകന്‍ ആണെന്ന് മാദ്ധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ചെന്നിത്തലയുടെ വിവാദ മറുപടി. താന്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസുകാരനല്ലെന്നാണ് അറിഞ്ഞതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു. തന്റെ പത്രസമ്മേളനത്തില്‍ നിന്ന് ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത്, വളച്ചൊടിച്ച്‌ തന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് ചെന്നിത്തല പറഞ്ഞത്. ഡി വൈ എഫ് ഐക്കാര്‍ മാത്രമല്ല, ഭരണപക്ഷ സര്‍വ്വീസ് സംഘടനയായ എന്‍ ജി ഒ യൂണിയന്‍കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ത്ഥത്തിലാണ് താന്‍ പറഞ്ഞത്. തന്റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവുമെന്നും സ്ത്രീകള്‍ക്കെതിരെ ഒരു തരത്തിലുമുള്ള പീഡനവും പാടില്ലെന്നാണ് താന്‍ ഉദേശിച്ചതെന്നും ചെന്നിത്തല വിശദീകരിച്ചിരുന്നു. എന്നാല്‍ ചെന്നിത്തലയുടെ പ്രസ്താവനയെ പരിഹസിച്ച പേരടി കൊറോണയ്ക്ക് വാക്സിന്‍ വരുമെന്നും ഇത്തരക്കാര്‍ക്ക് വാക്സിന്‍ തിരഞ്ഞെടുപ്പിനാണെന്നും പറയുന്നു.

 ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

‘ ഞങ്ങള്‍ക്കും പീഡനം നടത്തണ്ടേ എന്ന പ്രഖ്യാപനം വന്ന സ്ഥിതിക്ക് രാത്രിയും പകലുമില്ലാതെ വാതിലൊക്കെ കുറ്റിയിട്ട് കെടന്നോളി മക്കളെ … മാനം പോയിട്ട് പിന്നെ പിണറായി രാജിവെക്കണം എന്നും പറഞ്ഞ് മോങ്ങരുത് … കൊറോണക്ക് വാക്സിന്‍ വരും…എന്നാ ഇമ്മാതിരി ഐറ്റമസിനൊക്കള്ളെ വാക്സിന്‍ തിരഞ്ഞടെപ്പിനാണ് ട്ടോ..മറക്കണ്ട…സ്ഥിരം പിണറായി വിരുദ്ധരുടെ പോസ്റ്റുകള്‍ വരാന്‍ കുറച്ച്‌ നേരം വൈകും…അത് വന്നാല്‍ ഓര് ഏല്ലാം ഇപ്പം ശര്യാക്കിതരും…മൊയ്തീനെ …ആ പഴേ സ്പേനറിങ്ങട്ട് ടക്ക് … ‘

ഞങ്ങൾക്കും പീഡനം നടത്തണ്ടേ എന്ന പ്രഖ്യാപനം വന്ന സ്ഥിതിക്ക് രാത്രിയും പകലുമില്ലാതെ വാതിലൊക്കെ കുറ്റിയിട്ട് കെടന്നോളി…

Posted by Hareesh Peradi on Tuesday, September 8, 2020

Spread the love

Leave a Reply

Your email address will not be published. Required fields are marked *