യുഡിഎഫുമായി ചര്‍ച്ച നടക്കുന്നു എന്നത് വസ്തുതയല്ലന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഒരു നേതാക്കളും തങ്ങളുമായി ആശയവിനിമയം നടത്തിയിട്ടില്ല. ഇടതുമുന്നണിയില്‍ ഹാപ്പിയാണ്. മുന്നണി മാറേണ്ട ഒരു സാഹചര്യവുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു
നിലമ്പൂരിലെ ജനവിധി സംസ്ഥാനത്തെ പൊതു സാഹചര്യമായി യുഡിഎഫ് പോലും കാണുന്നില്ല. അതുകൊണ്ടാണ് കൂടുതല്‍ ഘടകകക്ഷികളെ ചേര്‍ക്കുമെന്ന് യുഡിഎഫ് പറയുന്നത്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ എന്നത് കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് .ഇക്കാര്യം എല്‍ഡിഎഫില്‍ ആവശ്യപ്പെടും എന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു













