ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘത്തെ വഹിച്ചുള്ള വിമാനം പുറപ്പെട്ടു.

ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് തീർത്ഥാടക സംഘത്തെ വഹിച്ചുള്ള വിമാനം പുറപ്പെട്ടു. രാവിലെ 8.30 ന് നെടുമ്പാശ്ശേരിയിൽ നിന്നാണ് ആദ്യ സംഘം മദീനയിലേക്ക് യാത്ര തിരിച്ചത്. ഫ്ളാഗ് ഓഫ് സംസ്ഥാന ഹജ്ജ് കാര്യ വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ നിർവ്വഹിച്ചു.
377 പേരടങ്ങുന്ന തീർത്ഥാടക സംഘത്തെ വഹിച്ചുള്ള സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനം രാവിലെ 8.30 നാണ് മദീനയിലേക്ക് പുറപ്പെട്ടത്. കൊവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവെച്ചിരുന്ന ഹജ്ജ് യാത്രക്കാണ് ഇന്ന് തുടക്കമായത്.

മന്ത്രിമാരായ പി രാജീവ്, അഹ്മദ് ദേവർകോവിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും 10,565 പേരാണ് അപേക്ഷ സമർപ്പിച്ചത്.ആദ്യ ഘട്ടത്തിൽ 5274 സീറ്റുകൾ കേരളത്തിന് ലഭിച്ചുവെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാർ C മുഹമ്മദ് ഫൈസി പറഞ്ഞു.
എംബാർക്കേഷൻ ഉൾപ്പടെ സിയാലിന്റെ നേതൃത്വത്തിൽ മികച്ച സൗകര്യങ്ങളാണ്. നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിൽ ഒരുക്കിയിരിക്കുന്നത്. ഒരേ സമയം ആയിരത്തി അഞ്ഞൂറ് പേർക്ക് പ്രാർത്ഥന നിർവ്വഹിക്കാനും താമസം, ഭക്ഷണം അടക്കം ഹാജിമാർ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യുന്നത് മുതൽ വിമാനം കയറുന്നത് വരെയുള്ള മുഴുവൻ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

സൗദി അറേബ്യൻ എയർലൈൻസിന്റെ 377 പേർക്ക് സഞ്ചരിക്കാവുന്ന 20 വിമാനങ്ങളിലായി ജൂൺ പതിനാറ് വരെയാണ് നിലവിലെ യാത്രാ ഷെഡ്യൂൾ. കേരളത്തിനു പുറമെ തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ്, അന്തമാൻ തുടങ്ങിയ സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള 1966 പേരും നെടുമ്പാശ്ശേരി വഴിയാണ് യാത്ര ചെയ്യുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *