സ്വർണത്തിന് മൂന്ന് ശതമാനം നികുതി ഈടാക്കാൻ കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിൽ ചേർന്ന 5ആമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ധാരണയായി. അതേസമയം, ലോട്ടറിയുടെ നികുതി കാര്യം ഈ മാസം 11 ന് തീരുമാനിക്കും.
500 രൂപയ്‌ക്ക് താഴെയുള്ള ചെരുപ്പുകൾക്ക് 5 ശതമാനവും 500 രൂപയ്‌ക്ക് മുകളിലുള്ളവയ്‌ക്ക് 18 ശതമാനവും നികതി വരും. കോട്ടൺ തുണിത്തരങ്ങൾക്ക് 5ശതമാനവും റെഡിമെയ്‌ഡ് വസ്ത്രങ്ങൾക്ക് 12 ശതമാനവും നികുതി ചുമത്തും.ബീഡിക്കും സിഗററ്റിനും സെസില്ലാതെ 28 ശതമാനം നികുതിയും ബിഡി ഇലയ്‌ക്ക് 18 ശതമാനം നികുതി ചുമത്തും.

300 കോടിരൂപ കേരളത്തിന് അധിക വരുമാനം ലഭിക്കുമെന്ന് യോഗത്തിനുശേഷം ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.













