കൊളച്ചേരിയിൽ മുന്‍ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഗ്രേഡ് എസ്. ഐ കുറ്റം സമ്മതിച്ചു


കൊളച്ചേരി പറമ്പില്‍ സുഹൃത്തായ ലോഡിങ് തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ദിനേശന്‍ കുറ്റം സമ്മതിച്ചു. ദിനേശന്റെ അറസ്റ്റു ഇന്ന് രേഖപ്പെടുത്തും. വ്യാഴാഴ്ച്ച രാത്രി കണ്ണൂര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍എത്തിച്ച് പ്രതിയുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി.ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാര്‍ അറിയിച്ചു.


പ്രതിപൊലിസായതിനാല്‍ പഴുതടച്ച അന്വേഷണമാണ് പൊലിസ് നടത്തുന്നത്. സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കാനാണ് തീരുമാനം. ദിനേശന്റെ കൊളച്ചേരി പറമ്പിലുള്ള വീട്ടില്‍ വച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊളച്ചേരിപ്പറമ്പിലെ കൊമ്പന്‍ ഹൗസില്‍ സജീവന്‍ (56)ന്റെ ശരീരത്തില്‍ ഒന്നിലേറെ തവണ ദിനേശന്‍ വിറകു കൊള്ളി കൊണ്ടു മര്‍ദിച്ചതിന്റെ പാടുകളുണ്ട്.




Sharing is Caring