ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്:വിസിമാര്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍


ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിവിധ സര്‍വകലാശാലകളിലെ വിസിമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.


വിസിമാരെ പുറത്താക്കാനാണ് ഗവര്‍ണറുടെ നീക്കമെന്നും, അതിന് നിയമപരമായ സാധുതയില്ലെന്നുമാണ് വിസിമാരുടെ വാദം.വിസിമാരെ നിയമിച്ച ചാന്‍സലര്‍ തന്നെ, നിയമനം തെറ്റായിരുന്നെന്ന് ഇപ്പോള്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വാദിക്കുന്നുണ്ട്.


വിസിമാരുടെ പ്രാഥമിക പട്ടിക തയാറാക്കിയത് യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും, പലര്‍ക്കും വേണ്ടത്ര യോഗ്യതയില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് രാജിവക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ഗവര്‍ണര്‍ സ്വീകരിച്ച നിലപാട്.



Sharing is Caring