വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടു


വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സേനയുമായുണ്ടായ നാലു വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അഞ്ച് പലസ്തീനിയന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു.റാമള്ള, ഹെബ്രോന്‍ നഗരങ്ങള്‍ക്കു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.


റാമല്ലയില്‍ നിന്ന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ 20 വയസുള്ള രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വെടിയേറ്റ് മരിച്ചു. വൈകുന്നേരമുണ്ടായ ഏറ്റുമുട്ടലുകളില്‍ രണ്ടു പേരെ കൂടി വധിച്ചുവെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.


വെസ്റ്റ് ബാങ്കിലും ഇസ്രയേലിലും അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്രയേല്‍-പലസ്തീന്‍ പ്രശ്നം വീണ്ടും തിളച്ചുമറിയുകയാണെന്ന് എന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി.



Sharing is Caring