‘ഗവര്‍ണര്‍ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം’; രൂക്ഷ വിമര്‍ശനവുനായി നിയമ മന്ത്രി പി രാജീവ്

ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുനായി നിയമ മന്ത്രി പി രാജീവ്. ഗവര്‍ണര്‍ തന്റെ പദവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് പി രാജീവ് കൊച്ചിയില്‍ പറഞ്ഞു. അത്തരം പദവിയിലിരിക്കുന്നവര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്ന തരത്തില്‍ പെരുമാറണമെന്നും പി രാജീവ് വിമര്‍ശിച്ചു. സര്‍വ്വകലാശാലകള്‍ എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് നിയമസഭയാണെന്നും പി രാജീവ് ഓര്‍മ്മിപ്പിച്ചു.

നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ അനന്തമായി നീട്ടികൊണ്ടുപോകാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ബില്ലുകള്‍ തിരിച്ചയക്കാനുള്ള അവകാശം ഉണ്ട്. അങ്ങനെയെങ്കില്‍ ബില്ലിലുള്ള പ്രശ്നങ്ങള്‍ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണം.

ഗവര്‍ണര്‍ വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയല്ല, നിയമസഭയുടെ സംതൃപ്തിക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അടുത്തുവന്ന കോടതി വിധികള്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും പി രാജീവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *