ച​ണ്ഡീ​ഗ​ഡി​ല്‍ വ​നി​താ ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥിനി​ക​ളു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വം; ര​ണ്ടു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

മൊ​ഹാ​ലി​യി​ലെ സ്വ​കാ​ര്യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വ​നി​താ ഹോ​സ്റ്റ​ലി​ല്‍ വി​ദ്യാ​ര്‍​ഥിനി​ക​ളു​ടെ ശു​ചി​മു​റി ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്നെ​ന്നു പ​രാ​തി ഉ​യ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍.നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ എം​ബി​എ ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ണ്‍​സു​ഹൃ​ത്തും ഷിം​ല സ്വ​ദേ​ശി​യ​യാ​യ മ​റ്റൊ​രാ​ളു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി​ഷേ​ധം ക​ടു​ത്ത​തോ​ടെ ഈ ​മാ​സം 24 വ​രെ സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ സ്വ​കാ​ര്യ വീ​ഡി​യോ ഓ​ണ്‍​ലൈ​നി​ല്‍ പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍​ന്നാണ് ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ഇവര്‍ ​പ്രതി​ഷേ​ധം ആ​രം​ഭി​ച്ച​ത്.

ഹോ​സ്റ്റ​ലി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ ഹോ​സ്റ്റ​ലി​ലെ ത​ന്നെ ഒരു പെ​ണ്‍​കു​ട്ടി പ​ക​ര്‍​ത്തി മ​റ്റൊ​രാ​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ഷിം​ല​യി​ലു​ള്ള സു​ഹൃ​ത്തി​നാ​ണ് വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്ത​ത്. ഇ​യാ​ള്‍ ഇ​ത് ഇന്‍റര്‍​നെ​റ്റി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വീ​ഡി​യോ പു​റ​ത്താ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​രു പെ​ണ്‍​കു​ട്ടി കു​ഴ​ഞ്ഞു​വീ​ണി​രു​ന്നു.​എ​ന്നാ​ല്‍ വീ​ഡി​യോ ചോ​ര്‍​ന്ന​തോ​ടെ നി​ര​വ​ധി പെ​ണ്‍​കു​ട്ടി​ക​ള്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യും പോ​ലീ​സും നി​ഷേ​ധി​ച്ചു. അ​റ​സ്റ്റി​ലാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണി​ല്‍ സ്വ​ന്തം ദൃ​ശ്യ​ങ്ങ​ള്‍ മാ​ത്ര​മേ ക​ണ്ടെ​ത്തി​യി​ട്ടു​ള്ളെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *