ജിമെയിലില്‍ നിരവധി മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഗൂഗിള്‍


ജിമെയിലില്‍ നിരവധി മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങി ഗൂഗിള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെബ് ബ്രൗസറിലെ ജിമെയിലില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.


ഈ ഫീച്ചറിലൂടെ, ഉപയോക്താക്കള്‍ക്ക് ഡൊമെയ്നിനകത്തും, പുറത്തും എന്‍ക്രിപ്റ്റ് ചെയ്ത ഇമെയിലുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നതാണ്. ഗൂഗിളിന്റെ ബ്ലോക്ക് പോസ്റ്റിലൂടെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.


ഇത്തവണ ക്ലയന്റ് സൈഡ് എന്‍ക്രിപ്ഷന്‍ എന്ന പേരിലുള്ള പുതിയ ഫീച്ചറിനും രൂപം നല്‍കുന്നുണ്ട്. ഇതിലൂടെ ഇമെയില്‍ ബോഡിയിലെ സെന്‍സിറ്റീവ് ഡാറ്റയും, മറ്റു വിവരങ്ങളും ഗൂഗിള്‍ സെര്‍വറുകള്‍ക്ക് വ്യക്തമല്ലാത്ത രീതിയിലുള്ള അറ്റാച്ച്‌മെന്റുകളാക്കി മാറ്റാനുള്ള അവസരമാണ് ലഭിക്കുക. ഈ ഫീച്ചര്‍ ഉപയോക്താക്കളുടെ ഡാറ്റയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാനും സഹായിക്കുന്നതാണ്. നിലവില്‍, ഈ ഫീച്ചര്‍ ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്സ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഗൂഗിള്‍ മീറ്റ് എന്നിവയില്‍ ലഭ്യമാണ്.



Sharing is Caring