5ജി സേവനങ്ങള്‍ക്ക് നാളെ മുതല്‍ സാക്ഷ്യം വഹിക്കാനൊരുങ്ങി കേരളവും

കേരളീയരുടെ കാത്തിരിപ്പിന് വിരാമമിട്ട് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ റിലയന്‍സ് ജിയോ.റിപ്പോര്‍ട്ടുകള്‍ പ്രകാരം, കേരളത്തില്‍ 5ജിയുടെ ആദ്യ ഘട്ട സേവനത്തിന് നാളെ മുതലാണ് തുടക്കമാകുക.

റിലയന്‍സിന്റെ ട്രൂ 5ജി സേവനമാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. നിലവില്‍, കൊച്ചി നഗരസഭയ്ക്ക് കീഴിലെ തിരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് 5ജി ലഭ്യമാകുക. ആദ്യ ഘട്ട 5ജി സേവനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുന്നതാണ്.

2022 ഒക്ടോബറിലാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ടത്. ഒക്ടോബറില്‍ ദില്ലി, മുംബൈ, കൊല്‍ക്കത്ത, വാരണാസി തുടങ്ങിയ നഗരങ്ങളിലാണ് 5ജി സേവനം ആരംഭിച്ചത്. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5ജി സേവനങ്ങള്‍ ഉറപ്പുവരുത്താനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലും 5ജി സേവനങ്ങള്‍ ആരംഭിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *