ലോകകപ്പ് വിജയത്തിന് പിന്നാലെ മെസ്സിയെ തേടി മറ്റൊരു നേട്ടം കൂടി. ബിബിസിയുടെ 2022ലെ ലോക കായിക താരമായി ലയണല്‍ മെസ്സിയെ തെരഞ്ഞെടുത്തു.
ലോകകപ്പിലെയുള്‍പ്പെടെ പ്രകടനങ്ങള്‍ കണക്കിലെടുത്ത് ആണ് അംഗീകാരം. കരിയറില്‍ ഇതുവരെ 793 ഗോളുകളാണ് മെസ്സി സ്വന്തമാക്കിയിട്ടുളളത്. ഒരോ വര്‍ഷവും ലോക വേദിയില്‍ ഏറ്റവും ശ്രദ്ധേയമായ കായിക നേട്ടം സ്വന്തമാക്കുന്നവര്‍ക്ക് ബിബിസി നല്‍കുന്ന അംഗീകാരമാണിത്.

ഖത്തര്‍ ലോകകപ്പില്‍ മാന്‍ ഓഫ് ദി മാച്ചും, മാന്‍ ഓഫ് ദി ടൂര്‍ണമെന്റും മെസ്സിയായിരുന്നു. ഗോള്‍ഡന്‍ ബോളും മെസ്സി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലില്‍ നേടിയ രണ്ട് ഗോളുകളടക്കം എഴ് ഗോളുകളാണ് മെസ്സി നേടിയത്.
ലയണല്‍ മെസ്സിയുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ രാത്രിക്കായിരുന്നു ഇന്നലെ ലോകം സാക്ഷ്യം വഹിച്ചത്. 16 വര്‍ഷത്തോളം അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരുന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഫുട്‌ബോള്‍ ലോകത്ത് സാധ്യമായതെല്ലാം വെട്ടിപ്പിടിച്ചിട്ടും ഒരു ലോകകിരീടമില്ല എന്ന വിമര്‍ശനത്തിന്റെ ആയുസ്സ് ഇന്നലെ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് അര്‍ജന്റീന ലോകകപ്പ് കിരീടം ചൂടിയത്.













