എച്ച്‌ഡി ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ പകര്‍ത്താനുള്ള ഫീച്ചറുമായി ഗൂഗിള്‍ ക്രോം


ഉപഭോക്താക്കള്‍ ദീര്‍ഘനാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ ക്രോം. യൂട്യൂബ് പോലെയുള്ള പ്ലാറ്റ്ഫോമുകളിലെ വീഡിയോകളില്‍ നിന്ന് എച്ച്‌ഡി ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ പകര്‍ത്താൻ സഹായിക്കുന്ന ഫീച്ചറാണ് ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്.


പുതിയ ഫീച്ചര്‍ അനുസരിച്ച്‌, എച്ച്‌ഡി ക്വാളിറ്റിയുള്ള ചിത്രങ്ങള്‍ പകര്‍ത്താൻ ക്രോം ബ്രൗസറില്‍ തന്നെ ഇൻബില്‍റ്റായി പ്രത്യേക സൗകര്യം ഒരുക്കുന്നതാണ്.സാധാരണയായി സ്ക്രീൻഷോട്ട് പകര്‍ത്താൻ പ്രിന്റ് സ്ക്രീൻ ബട്ടണോ, ഓപ്പെര ബ്രൗസറുകള്‍ മുഖേന നല്‍കുന്ന സ്നാപ്ഷോട്ടുകളോ ആണ് ഉപയോഗിച്ചിരുന്നത്. ഇതിന് പരിഹാരമായാണ് ഗൂഗിള്‍ ക്രോമില്‍ പുതിയ ഫീച്ചര്‍ എത്തിയിരിക്കുന്നത്. വീഡിയോകളുടെ സഹായത്തോടുകൂടി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെ എളുപ്പത്തില്‍ സ്ക്രീൻഷോട്ട് എടുക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറിന് ഗൂഗിള്‍ രൂപം നല്‍കിയത്.
തനത് ഡിസൈനില്‍ നിന്ന് പുതിയൊരു മാറ്റം, വാട്സ്‌ആപ്പ് യൂസര്‍ ഇന്റര്‍ഫേസില്‍ കിടിലൻ അപ്ഡേറ്റ് എത്തുന്നു


ആദ്യ ഘട്ടത്തില്‍ യൂട്യൂബ്, ഗൂഗിള്‍ ഫോട്ടോസ്, വീഡിയോസ് എന്നിവയിലാണ് ഗൂഗിള്‍ ക്രോമിന്റെ ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക. ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി വീഡിയോയില്‍ ചിത്രം പകര്‍ത്തേണ്ട ഭാഗത്തെത്തുമ്ബോള്‍ വീഡിയോ പോസ് ചെയ്യുക. ഇതിനു ശേഷം റൈറ്റ് ക്ലിക് ചെയ്ത് ‘കോപ്പി വീഡിയോ ഫ്രെയിം’ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതിലൂടെ ആവശ്യമായ ഭാഗം കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകും. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാവുന്നതാണ്.



Sharing is Caring