കൊച്ചി സെസില്‍ നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു

c0156996_0484231കൊച്ചി: കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയില്‍ (സി സെസ്) നിന്ന് 22 കിലോ സ്വര്‍ണം പിടിച്ചെടുത്തു. അനധികൃതമായി കേരളത്തില്‍ വിറ്റഴിക്കാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കസ്റ്റംസ് ഒരാളെ അറസ്റ്റ് ചെയ്തു. അശ്വനി ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ എം.ഡി സഞ്ജയ് സുബറാവു നിഗത്തിനെയാണ് അറസ്റ്റ് ചെയ്തത്. അശ്വനി ഗോള്‍ഡിനെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്.
നികുതിയില്ലാതെ ഇറക്കുമതി ചെയ്ത സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇങ്ങനെ വാങ്ങുന്ന സ്വര്‍ണത്തില്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍ വിദേശത്ത് വിറ്റഴിക്കണമെന്നാണ് നിയമമെങ്കിലും അതിനെതിരായി കേരളത്തില്‍ വിറ്റഴിക്കുകയായിരുന്നു. സ്ഥാപനം മുമ്പ് 100 കിലോ സ്വര്‍ണം വിറ്റഴിച്ചതായി കസ്റ്റംസ് അറിയിച്ചു.


 


Sharing is Caring