വെഞ്ഞാറമ്മൂട് ശശി രാജി വച്ചു: പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍

Sasi_pannyan
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ അവധിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ കാരണങ്ങളാലാണ് അവധിയില്‍ പ്രവേശിച്ചതെന്നും രണ്ടു മാസത്തെ വിശ്രമം ഡോക്ടടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പന്ന്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയുകയാണോ എന്ന ചോദ്യത്തിന് പന്ന്യന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.


അതേസമയം സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ടട വെഞ്ഞാറമ്മൂട് ശശി പദവിയില്‍ നിന്ന് രാജി വച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ വിഷയത്തില്‍ അന്വേഷണ സമിതി ഏകപക്ഷീയമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നും പാര്‍ട്ടിയില്‍ നിന്ന് രാജി വെക്കുമെന്നും ശശി നേരത്തെ പറഞ്ഞിരുന്നു.



Sharing is Caring