ഇറാഖിലേക്ക് ബ്രിട്ടീഷ് സൈന്യവും

RTR424MZ-725x483
ലണ്ടന്‍: ഇറാഖിലേക്ക് ഐ.എസ്.ഐ.എസിനെ നേരിടാന്‍ ബ്രിട്ടീഷ് സൈന്യവും. വടക്കന്‍ ഇറാഖിലേക്ക് തങ്ങളുടെ ടൊര്‍ണാഡോ വിമാനങ്ങള്‍ അയക്കുമെന്ന് ബ്രിട്ടീഷ് ഭരണകൂടം വ്യക്തമാക്കി. ഹെലികോപ്റ്ററുകള്‍ വഴി ഭക്ഷണവും മരുന്നും വിതരണം ചെയ്യും. നേരത്തേ അമേരിക്കയും മേഖലയിലേക്ക് സൈന്യത്തെ അയച്ചിരുന്നു.

ന്യൂനപക്ഷമായ യസിദി വിഭാഗത്തില്‍പ്പെട്ട മുപ്പത്തയ്യായിരത്തോളം പേര്‍ സിറിയയിലേക്ക് രക്ഷപ്പെട്ടതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

ഇരുപതിനായിരത്തോളം ആളുകള്‍ ഇപ്പോഴും മലനിരക്കില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 40,000 യദീസികളെ രക്ഷിച്ചുവെങ്കിലും ഇനിയും ഇവിടെ ആളുകള്‍ ഭക്ഷണം പോലും ലഭിക്കാതെയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *