നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം


image
ജമ്മു: ജമ്മു കശ്മീരിലെ നിയന്ത്ര രേഖയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം
ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി രണ്ട് തവണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി. ആര്‍.എസ്.പുര സെക്ടറിലെ ആര്‍നിയയില്‍ ഇന്നലെ രാത്രി 11.55 നായിരുന്നു ആദ്യ ആക്രമണം. ഇത് പുലര്‍ച്ചെ ഒരു മണി വരെ നീണ്ടുനിന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ പാകിസ്താന്‍ വീണ്ടും ആക്രമണം തുടങ്ങി.


കഴിഞ്ഞ നാല് ദിവസത്തിനിടെ പാകിസ്താന്‍ അഞ്ചാം തവണയാണ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.




Sharing is Caring