കൊല്ലം: ചവറ കെ.എം.എം.എല്ലിലെ വാതകചോര്‍ച്ചയ്ക്കു കാരണം ഉദ്യോഗസ്ഥരുടെയും മാനേജ്‌മെന്റിന്റെയും അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. ചോര്‍ച്ച കണക്കിലെടുക്കാതെ രണ്ടാം ദിവസവും പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചെന്നും മാനേജ്‌മെന്റും ജീവനക്കാരും കാണിച്ചത് കുറ്റകരമായ അനാസ്ഥയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എം.എം.എല്‍ സുരക്ഷാ സംവിധാനം ഉടച്ചു വാര്‍ക്കണമെന്ന് പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഫാക്ടറിയിലെ പരിശോധനകള്‍ക്ക് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കിയത്.











