
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തത്തെുടര്‍ന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയേക്കും. കോണ്‍ഗ്രസ് നേതൃത്വവുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ ഗൊഗോയ് ദല്‍ഹിയിലത്തെി. തരുണ്‍ ഗോഗോയും എ.കെ.ആന്റണിയുമായി ഇന്ന് ചര്‍ച്ച നടത്തും.എ ഐ സി സി നിരീക്ഷകസംഘം അസമിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.
നേരത്തെ ഗോഗോയ് രാജിയ്‌ക്കൊരുങ്ങിയിരുന്നെങ്കിലും ഹൈക്കമാന്റ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാന നേതൃത്വം ഗോഗോയിയെ മാറ്റണമെന്നാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കമാന്റ് നിലപാട് മാറ്റുന്നത്.

അസമിലെ ആകെയുളള എട്ട് സീറ്റില്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെയും ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയെയും മാറ്റുവാനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്
