ഭിന്നശേഷിക്കാർക്ക് സൗജന്യനിരക്കിൽ ബസ് യാത്ര :മന്ത്രി ആന്റണി രാജു

ഭിന്നശേഷിക്കാർക്ക് സൗജന്യനിരക്കിൽ ബസ് യാത്ര അനുവദിക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. പാർക്കിൻസൺ ഡിസീസ്, മസ്കുലർ ഡിസ്ട്രോഫി, മൾട്ടിപ്പിൾ ഡിസെബിലിറ്റി, മൾട്ടിപ്പിൾ സ്ലീറോസിസ്, ഹീമോഫീലിയ തലാസിമിയ, സിക്കിൾസെൽ ഡിസീസ് എന്നീ രോഗ ബാധിതരും ഡ്വാർഫിസം, ആസിഡ് ആക്രമണത്തിന് ഇരയായവർ ഉൾപ്പെടെ എല്ലാ ഭിന്നശേഷിക്കാർക്കും ബസുകളിൽ ഇനി മുതൽ യാത്രാ ചാർജ് ഇളവ് അനുവദിക്കും.

പാലക്കാട് ജില്ലയിൽ സംഘടിപ്പിച്ച വാഹനീയം അദാലത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ചാണ് തീരുമാനം. എണ്ണത്തിൽ കുറവെങ്കിലും ഇവരുടെ യാത്രാക്ലേശം പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *