ദീപാവലി മിഠായിക്ക് അമിത വില ഈടാക്കുന്നതായി പരാതി ;സി.എഫ്.കെ പ്രതിഷേധിച്ചു

കോഴിക്കോട് : ദീപാവലിയുടെ ഭാഗമായി നിർമ്മിച്ച മധുര പലഹാരങ്ങൾക്ക് 600 രൂപക്ക് മുകളിലേക്ക് വില ഈടാക്കുന്നതായി ഉപഭോക്താക്കൾ ആരോപിക്കുന്നു.

ദീപാവലി മിഠായിയുടെ വില നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

വിലവർധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുമെന്നും യോഗം വിലയിരുത്തി.


ജില്ലാ പ്രസിഡന്റ് സകരിയ്യ പള്ളിക്കണ്ടി അധ്യക്ഷനായി. പി. അബദുൽ മജീദ്, സന്തോഷ് തുറയൂർ എം.സി.തോമസ്, ബി.വി. ആഷിർ , കൊടമ്പാട്ടിൽ അസീസ്, സുനിൽ കുമാർ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *