എറണാകുളം: തൃപ്പൂണിത്തുറ എന്‍.എസ്.എസ് കോളജ് ഹോസ്റ്റലിലെ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരട് സ്വദേശിനിയായ വിദ്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എന്‍ എസ് എസ് കോളജിനടുത്തുള്ള പാരലല്‍ കോളജില്‍ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ് വിദ്യ.രാവിലെ കോളജിലെത്തിയ വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോളജിന് മുമ്പില്‍ ധര്‍ണ നടത്തി.